LiveTV

Live

Gulf

വായ്പാ തിരിച്ചടവ്; കുവൈത്ത് ബാങ്കിങ് അസോസിയേഷനിൽ പ്രതീക്ഷയർപ്പിച്ചു പ്രവാസികൾ 

കുവൈത്ത് പൗരന്മാർക്കും, ബിദൂനികൾക്കും, കുവൈത്തി സ്ത്രീകളുടെ വിദേശികളായ മക്കൾക്കും വായ്പാതിരിച്ചടവിനു ആറു  മാസത്തെ സാവകാശം  അനുവദിച്ചിട്ടുണ്ട്  

വായ്പാ തിരിച്ചടവ്; കുവൈത്ത് ബാങ്കിങ് അസോസിയേഷനിൽ പ്രതീക്ഷയർപ്പിച്ചു പ്രവാസികൾ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് പൗരന്മാരുടെ ലോൺ തിരച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബിദൂനികൾക്കും കുവൈത്തി സ്ത്രീകളുടെ വിദേശികളായ മക്കൾക്കും കൂടി ഇതേ ഇളവുണ്ടാകുമെന്നാണ് അസോസിയേഷൻ ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചത്.

ഇതോടൊപ്പം രാജ്യത്തുള്ള വിദേശ പൗരന്മാരുടെ വായ്പാ കാര്യത്തിൽ ഓരോ കേസും പ്രത്യേകം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ബാങ്കിങ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.