LiveTV

Live

Gulf

കുവൈത്തിൽ കോഫീ ഷോപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും.  

മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി ആണ് കഫെകൾ അടക്കാൻ നിർദേശം നൽകിയത് നൽകിയത്.   

 കുവൈത്തിൽ കോഫീ ഷോപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും.  

രാജ്യത്തെ മുഴുവൻ കോഫീ ഷോപ്പുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടണമെന്നാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. ഷോപ്പിംഗ്കേന്ദ്രങ്ങളിലും സൂഖുകളിലും പെട്രോൾ സ്റ്റേഷനുകളിലും മറ്റുമായി പ്രവർത്തിച്ചിരുന്ന ചെറുതും വലുതുമായ കഫെകൾക്കു നിർദേശം ബാധകമാണ്. കാലത്തു അഞ്ചു മണി മുതൽ വൈകീട്ട് നാല് മണിവരെ ഹോം ഡെലിവറി അനുവദിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുൻസിപ്പൽ ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി പറഞ്ഞു . നിർദേശത്തെ തുടർന്ന് സ്റ്റാർബക്സ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ കഫേകളും പ്രവർത്തനം അവസാനിപ്പിച്ചു.

ഇതോടൊപ്പം രാജ്യത്തെ സെമിത്തേരികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം വേഗത്തിൽ സംസ്കരിക്കണമെന്നും , മരിച്ച ആളുടെ അടുത്ത ബന്ധുക്കൾ ഒഴികെ സംസ്കരണച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നുംകർശന നിർദേശമുണ്ട് . രാജ്യത്ത് ഭാഗിക കർഫ്യൂ നിലനിൽക്കുന്നതിനാൽ സെമിത്തേരിയുടെ സമയം കാലത്ത് എട്ടു മണിമുതൽ വൈകീട്ട് മൂന്നു മണിവരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്