LiveTV

Live

Gulf

‘വർക്ക് എറ്റ് ഹോം’ പ്രഖ്യാപിച്ച് യു എ ഇ

സ്ഥാപനത്തിലെ 30% ത്തിൽ കൂടുതൽ പേർ ജോലിസ്ഥലത്ത് വരരുത്

‘വർക്ക് എറ്റ് ഹോം’ പ്രഖ്യാപിച്ച് യു എ ഇ

യു എ ഇയിൽ മുഴുവൻ സ്ഥാപനങ്ങൾക്കും വർക്ക് എറ്റ് ഹോം പ്രഖ്യാപിച്ചു. ഈ മാസം 29 മുതൽ രണ്ടാഴ്ച രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ 30 ശതമാനത്തിൽ കൂടുതൽ പേർ ഓഫീസുകളിൽ പ്രവർത്തിക്കാൻ പാടില്ല. ജീവനക്കാർ സ്വന്തം വീടുകളിലോ, താമസ സ്ഥലത്തോ ഇരുന്ന് ജോലിയെടുത്താൽ മതി എന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് 19 വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമാണിത്.