കുവൈത്തിൽ ടാക്സി സർവീസുകൾ നിർത്തി
കോവിഡ് വ്യാപനം തടയുന്നതിനായി മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.

സർക്കാർ വക്താവ് താരിഖ് അൽ മാസ്റം ആണ് വ്യാഴാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാതീരുമാനങ്ങൾ വിശദീകരിച്ചത് . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ടാക്സികൾ നിരത്തിലിറങ്ങരുതെന്നതാണ് തീരുമാനം. ആരോഗ്യമന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ വാർത്താസമ്മേളനങ്ങളിൽ ആളുകൾ നേരിട്ട് പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കി ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ ആക്കാനും മന്ത്രി സഭ നിർദേശം നൽകി. രാജ്യത്ത് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് ഉണ്ടാകുകയാണെങ്കിൽ അവ പരിഹരിക്കാൻ കുവൈത്ത് സപ്ലൈ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്