LiveTV

Live

Gulf

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തികളെ തിരിച്ചെത്തിച്ചു തുടങ്ങി  

ലെബനോൻ, ഈജിപ്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യദിനം സ്വദേശികളെ തിരിച്ചെത്തിച്ചത്.  

 വിദേശ രാജ്യങ്ങളിൽ നിന്ന്  കുവൈത്തികളെ  തിരിച്ചെത്തിച്ചു തുടങ്ങി  

കുവൈത്ത് എയർ വെയ്‌സ് , ജസീറ എയർവെയ്‌സ് വിമാനങ്ങളിൽ ആണ് വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കുന്നത് . ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ആഭ്യന്തരമന്ത്രാലയം , സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ വിദേശകാര്യമന്ത്രാലയമാണ് ഇവാക്വേഷൻ നടപടികൾക്കു നേതൃത്വം നൽകുന്നത്. മാർച്ച് 29 വരെയാണ് ഇറ്റലി , സ്പെയിൻ , ഇറാൻ, ഈജിപ്ത്, ലെബനൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇവാക്വേഷൻ സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തിരിച്ചെത്തുന്നവരെ വിമാനത്താവളത്തിൽ വെച്ച് തന്നെ കോവിഡ് നയന്റീൻ പരിശോധനക്ക് വിധേയമാക്കുന്നുണ്ട് . ഇതിനായി വിപുലമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്.

ബെയ്റൂത്തിൽ നിന്നുള്ള സംഘമാണ് കുവൈത്ത് എയർവെയ്സിന്റെ പ്രത്യേക വിമാനത്തിൽ ആദ്യം എത്തിയത് ഈജിപ്ത് ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നും പൗരന്മാരെ തിരിച്ചെത്തിച്ചിട്ടുണ്ട് . കുവൈത്ത്
അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിലിലിറങ്ങിയ യാത്രക്കാരെ നേരെ പരിശോധനാകേന്ദ്രത്തിലേക്കാണ് കൊണ്ട് പോയത് . തിരിച്ചെത്തിയവരെ അൽ ജുവാൻ , സീഷെൽ റിസോർട്ടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഘട്ടംഘട്ടമായി വിദേശത്തുള്ള മുഴുവൻ പൗരന്മാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു