LiveTV

Live

Gulf

ഗൾഫ് മേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

സൗദിയിലും ബഹ്റൈനിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്

ഗൾഫ് മേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

ഗൾഫ് മേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സൗദിയിലും ബഹ്റൈനിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ 275 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2303 ആയി. രണ്ടു മരണവും 260ൽ ഏറെ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ പൂർണ സ്തംഭനത്തിലൂടെ രോഗവ്യാപനം തടയാനുള്ള തിടുക്കത്തിലാണ് ഭരണകൂടങ്ങൾ.

സൗദിയിൽ ഒരു വിദേശിയും ബഹ്റൈനിൽ ഒരു സ്വദേശിയുമാണ് മരണപ്പെട്ടത്. സൗദിയിൽ 133 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 900 ആയി. യു.എ.ഇയിൽ 85 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 333ൽ എത്തി. 27 പേർക്ക് കൂടി റിപ്പോർട്ട് ചെയ്തതോടെ ബഹ്റൈനിൽ രോഗികളുടെ എണ്ണം 226 ആയി. ഒമാനിൽ 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 99ൽ എത്തി. ഖത്തറിൽ 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ എണ്ണം 537ൽ എത്തി. കുവൈത്തിലും നാല് പേർക്ക് ഇന്ന് രോഗം ഉറപ്പിച്ചതോടെ എണ്ണം 195 ആയി. ഇന്നലെയും മുന്നൂറിലേറെ പേർക്കാണ് ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്.

മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരും രോഗികളിൽ ഉൾപ്പെടും. സൗദിയില്‍ റിയാദ്, മക്ക, മദീന എന്നീ മൂന്നിടങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തി. യു.എ.ഇയിൽ യാത്രാ, ട്രാൻസിറ്റ് വിമാനങ്ങൾ പൂർണമായും നിർത്തി. വാണിജ്യ സ്ഥാപനങ്ങൾ പലതും അടച്ചിട്ടു.

അവശ്യ വസ്തുക്കൾ ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ, കോപറേറ്റീവ് സൊസൈറ്റികൾ എന്നിവക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ യു.എ.ഇ അനുമതി നൽകി. ഒമാനിലും കടകേമ്പാളങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ജനങ്ങളോട് പരമാവധി വീടുകളിൽ തങ്ങാനാണ് മിക്ക ഗൾഫ് രാജ്യങ്ങളും നിർദേശിക്കുന്നത്. കുവൈത്തിലും സൗദിയിലും രാത്രികാല കർഫ്യു തുടരുകയാണ്. ദുബൈയിൽ ഇന്ത്യൻ കോൺസുലേറ്റ് വിസാസേവനം നിർത്തി