LiveTV

Live

Gulf

ഗൾഫിൽ രോഗികളുടെ എണ്ണം ഉയരുന്നു; സൗദിക്കും കുവൈത്തിനും ഖത്തറിനും പിന്നാലെ യു.എ.ഇയും പൂർണ സ്തംഭനത്തിലേക്ക് 

കോവിഡ് വ്യാപനം ചെറുക്കാൻ അടച്ചിടൽ പ്രഖ്യാപനവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ.

ഗൾഫിൽ രോഗികളുടെ എണ്ണം ഉയരുന്നു; സൗദിക്കും കുവൈത്തിനും ഖത്തറിനും പിന്നാലെ യു.എ.ഇയും പൂർണ സ്തംഭനത്തിലേക്ക് 

കോവിഡ് വ്യാപനം ചെറുക്കാൻ അടച്ചിടൽ പ്രഖ്യാപനവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ. ഇന്ന് അർധരാത്രിയോടെ യു.എ.ഇയിൽ യാത്ര, ട്രാൻസിറ്റ് വിമാന സർവീസുകൾ പൂർണമായും നിലക്കും. സൗദിക്കും കുവൈത്തിനും ഖത്തറിനും പിന്നാലെ യു.എ.ഇയും പൂർണ സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. ഒമാനിൽ ഇന്ന് 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

വിസിറ്റ് വിസക്കാർക്ക് യു എ ഇയിൽ തുടരാം
Also Read

വിസിറ്റ് വിസക്കാർക്ക് യു എ ഇയിൽ തുടരാം

യാത്രാ, ട്രാൻസിറ്റ് വിമാനങ്ങൾ പൂർണമായും നിർത്തുന്നതോടെ യുഎ.ഇയും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. അവശ്യ വസ്തുക്കൾ, ഭക്ഷ്യവിപണന കേന്ദ്രങ്ങൾ, ഫാർമസികൾ ഒഴികെ യു.എ.ഇയിലെ ഷോപ്പിങ് കേന്ദ്രങ്ങളും രണ്ടാഴ്ചക്കാലം അടച്ചിടാനാണ് തീരുമാനം.

ബഹ്റൈൻ പള്ളികളിൽ ഇന്നലെയോടെ പ്രാർഥന നിർത്തിവെച്ചു. പുറത്ത് അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരുന്നത് ബഹ്റൈൻ വിലക്ക്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ചൂണ്ടിക്കാട്ടി ഷാർജ ഉൾപ്പെടെ ഗൾഫ് നഗരങ്ങളിൽ പൊലിസ് ഡ്രോൺ മുഖേന സന്ദേശം കൈമാറുന്നുണ്ട്. കറൻസികൾ അണുമുക്തമാക്കുമെന്ന് ബഹ്റൈൻ സെൻട്രൽ ബാങ്ക് അറിയിച്ചു.

ബഹ്റൈനിൽ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറൻസികളും അണുവിമുക്തമാക്കാൻ തീരുമാനം  
Also Read

ബഹ്റൈനിൽ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറൻസികളും അണുവിമുക്തമാക്കാൻ തീരുമാനം  

ഖത്തറിൽ പാർക്കുകളും ബീച്ചുകളും അടച്ചു. ജനങ്ങൾ വെളിയിലിറങ്ങാതിരിക്കാൻ സൗദിയിലും നിയന്ത്രണം കർശനം. അതേസമയം യാത്രാവിലക്ക് കാരണം യു.എ.ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് യു.എ.ഇയിൽ തുടരാമെന്ന് അധികൃതർ വ്യക്തമാക്കി. വിസാ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് യാത്രാ, വിമാന വിലക്കുകൾ നിലവിൽ വന്നതിനാൽ മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് യു.എ.ഇയിൽ കുടുങ്ങിയത്.

താരതമ്യേന കുറഞ്ഞ കോവിഡ് രോഗികളുള്ള ഒമാനിൽ ഇന്ന് 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ എണ്ണം 84 ആയി. സൗദിയിൽ 51ഉം യു.എ.ഇയിൽ 45ഉം ബഹ്റൈനിൽ 39ഉം ഖത്തറിൽ ഏഴും കുവൈത്തിൽ ഒന്നും പേർക്കാണ് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സൗദിയിൽ രാത്രികാല കർഫ്യു നിലവിൽ വന്നു. കുവൈത്തിലും കർഫ്യു തുടരുന്നു. ലംഘിച്ചാൽ നടപടി കടുത്തതായിരിക്കും. യു.എ.ഇയിൽ ഇന്നലെ സ്ഥിരീകരിച്ച 45 കേസുകളിൽ 7 പേർ ഇന്ത്യക്കാരാണ്.

സൗദി തെരുവുകള്‍ ഭദ്രമാക്കി പൊലീസും പട്ടാളവും: കനത്ത പിഴ ചുമത്തിയതോടെ വിജനമായ തെരുവുകളിലെ കാഴ്ചകള്‍ 
Also Read

സൗദി തെരുവുകള്‍ ഭദ്രമാക്കി പൊലീസും പട്ടാളവും: കനത്ത പിഴ ചുമത്തിയതോടെ വിജനമായ തെരുവുകളിലെ കാഴ്ചകള്‍