LiveTV

Live

Gulf

കോവിഡ് 19; ബഹ്റൈനില്‍ ഒരു മരണം കൂടി

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം രണ്ടായി.

കോവിഡ് 19; ബഹ്റൈനില്‍ ഒരു മരണം കൂടി

ഇന്ന് 51 വയസ്സുള്ള സ്വദേശി കൂടി മരിച്ചതോടെ ബഹറൈനില്‍ കോവിഡ് മരണം രണ്ടായി. ഇതോടെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. 5 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചതായി പൊലീസ് മേധാവി അറിയിച്ചു. ഈ മാസം 26 മുതൽ ഏപ്രിൽ 9 വരെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല.

ഹൈപ്പർമാർക്കറ്റുകൾ, ബാങ്കുകൾ ,കോൾഡ് സ്റ്റോറുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ, എന്നിവക്ക് ഇളവുണ്ടാകും. അത്യാവശ്യങ്ങൾക്കല്ലാതെ രാജ്യ നിവാസികൾ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.