LiveTV

Live

Gulf

ബഹ്റൈനിൽ നാല് പേർക്കുകൂടി കോവിഡ് 19

ഇതോടെ രോഗ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 184 ആയി

ബഹ്റൈനിൽ നാല് പേർക്കുകൂടി കോവിഡ് 19

ബഹ്റൈനിൽ നാല് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 184 ആയി. ഇവരിൽ 4 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 125 പേർക്ക് ഇതിനകം കോവിഡ് രോഗ വിമുക്തി ലഭിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചു. സമഗമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം പൂർണ സുഖം പ്രാപിച്ചെന്ന് തെളിഞ്ഞതിനാൽ ഇവർക്ക് ചികിൽസാലയങ്ങളിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു.