LiveTV

Live

Gulf

കോവിഡ് മരുന്ന് പരീക്ഷണം; പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമായി ബഹ് റൈൻ

കോവിഡ് രോഗ ബാധക്കെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമായി‌‌ ബഹ്റൈൻ

കോവിഡ് മരുന്ന് പരീക്ഷണം; പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമായി ബഹ് റൈൻ

കോവിഡ് രോഗ ബാധക്കെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമായി‌‌ ബഹ്റൈൻ. അർജൻറീന, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻ്റ്, തായ്ലൻറ്, സ്പെയിൻ, ബഹ്റൈൻ എന്നീ പത്ത് രാജ്യങ്ങളാണ് സോളിഡാരിറ്റി ട്രയൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരീക്ഷണ ചികിൽസയിൽ പങ്കെടുക്കാൻ ഇത് വരെ സമ്മതം അറിയിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം ഗബ്രിയേസൂസ് അറിയിച്ചു. കോവിഡ് 19 തുടച്ചുനീക്കുന്നതിനുള്ള ഗവേഷണ പദ്ധതികളുടെ തുടക്കമായാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിപുലമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പരീക്ഷണങ്ങൾ വിലയിരുത്തി ഏതാണ് ഏറ്റവും മികച്ചെതെന്ന് തീരുമാനിക്കും.