LiveTV

Live

Gulf

അമ്മമാർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം; ബഹ്റൈൻ രാജാവിൻ്റെ ഉത്തരവ്

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീട്ടമ്മമാരായ സ്ത്രീകൾക്കായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഈ പ്രഖ്യാപനം നടത്തിയത്

അമ്മമാർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം; ബഹ്റൈൻ രാജാവിൻ്റെ ഉത്തരവ്

ബഹ് റൈനിൽ സർക്കാരുദ്യോഗസ്ഥരായ അമ്മമാർക്ക് ജോലി വീട്ടിലിരുന്ന് ചെയ്യാം. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീട്ടമ്മമാരായ സ്ത്രീകൾക്കായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം സർക്കാർ മന്ത്രാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഉദ്യോഗസ്ഥരായ വനിതകൾക്ക് ഇനി വീടുകളിൽ തന്നെ ജോലി ചെയ്യാം. മാതൃദിനത്തോടനുബന്ധിച്ചാണ് വനിതകൾക്കായി രാജാവിൻ്റെ പ്രഖ്യാപനം. രാജ്യത്ത് രോഗബാധയുടെ വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലുള്ള കുട്ടികളുടെ പരിപാലനത്തിനായി സമയം കണ്ടെത്താൻ വീട്ടമ്മമാർക്ക് കഴിയുന്ന രീതിയിലാണ് സംവിധാനമേർപ്പെടുത്തുക. ബന്ധപ്പെട്ട സർക്കാർ മന്ത്രാലയങ്ങളുടെയും ഓഫീസുകളുടെയും ക്രമീകരണ പ്രകാരം ഇത് നടപ്പിലാക്കും