LiveTV

Live

Gulf

ദുബൈയിൽ കളിക്കുന്നതിനിടെ മലയാളി പ്ലസ്ടു വിദ്യാർഥി മരിച്ചു

മൃതദേഹം ദുബൈയിലെ അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കും

ദുബൈയിൽ കളിക്കുന്നതിനിടെ മലയാളി പ്ലസ്ടു വിദ്യാർഥി മരിച്ചു

ദുബൈയിൽ കളിക്കുന്നതിനിടെ മലയാളി പ്ലസ്ടു വിദ്യാർഥി മരിച്ചു. തൃശൂർ നാട്ടിക സ്വദേശി ഷാനവാസിന്റെയും ഷക്കീലയുടെയും മകൻ അഹമ്മദ് സിയാദാണ് മരിച്ചത്. 18 വയസായിരുന്നു. നേരത്തേ ഹൃദ്രോഗത്തിന് ചികിൽസ തേടിയിരുന്നു. ദുബൈ ഔവർ ഓൺസ്കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം ദുബൈയിലെ അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.