LiveTV

Live

Gulf

ഇന്ത്യ-ഖത്തര്‍ സര്‍വീസുകള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു

കോവിഡ് രോഗം പകരുന്നതിന്‍റെ സാഹചര്യത്തിലാണ് തീരുമാനം

ഇന്ത്യ-ഖത്തര്‍ സര്‍വീസുകള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. കോവിഡ് രോഗം പകരുന്നതിന്‍റെ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് ഇക്കഴിഞ്ഞ ഒമ്പത് മുതല്‍ ഖത്തറിലേക്കുള്ള യാത്രാവിലക്ക് നിലനില്‍ക്കെയാണ് ഇന്ത്യന്‍ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ അടുത്ത മാസാവസാനം വരെ തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. കോവിഡ് രോഗം പകരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്.

മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും യാത്രാ തിയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൌകര്യവുമൊരുക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ മാറുന്ന പക്ഷം പുതിയ തീരുമാനം അറിയിക്കുമെന്നും കമ്പനി. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് Qatarres@goindigo.in, customer.relations@goindigo.in എന്ന ഇമെയില്‍ വിലാസങ്ങളിലോ +911246173838/919910383838 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നിലവില്‍ കരിപ്പൂര്‍, കൊച്ചി തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കായി പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട് ഇന്‍ഡിഗോ.