LiveTV

Live

Gulf

തെറ്റായ സന്ദേശങ്ങളുടെ പ്രചാരണം സജീവം; യു.എ.ഇയില്‍ കർശന നടപടിയെന്ന് വീണ്ടും മുന്നറിയിപ്പ്

കോവിഡ് മുൻകരുതൽ നടപടിയായി യു.എ.ഇ ആകാശത്ത് അണുനാശിനി തളിക്കുന്നു എന്നായിരുന്നു അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ രേഖ ഉപയോഗിച്ചുള്ള പ്രചാരണം

തെറ്റായ സന്ദേശങ്ങളുടെ പ്രചാരണം സജീവം; യു.എ.ഇയില്‍ കർശന നടപടിയെന്ന് വീണ്ടും മുന്നറിയിപ്പ്

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും തെറ്റായ സന്ദേശങ്ങളുടെ പ്രചാരണം സജീവം. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവർ കുടുങ്ങുമെന്ന് യു.എ.ഇ വീണ്ടും മുന്നറിയിപ്പ് നല്‍കി. കോവിഡ് വൈറസ് മൂലം ആളുകൾ മരണെപ്പട്ടതായും മറ്റുമുള്ള വ്യാജ പ്രചാരണമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ അധികവും പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിനെയൊക്കെ കടത്തിവെട്ടി മറ്റൊരു വ്യാജ വാർത്ത ഏറ്റെടുക്കാൻ ആയിരങ്ങളാണ് തയാറായത്.

മുൻകരുതൽ നടപടിയായി യു.എ.ഇ ആകാശത്ത് അണുനാശിനി തളിക്കുന്നു എന്നായിരുന്നു അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ രേഖ ഉപയോഗിച്ചുള്ള പ്രചാരണം. സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്ന ഇത്തരം കാര്യങ്ങൾ തികഞ്ഞ അസംബന്ധമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും ബന്ധപ്പെട്ട അധികൃതരിൽ നിന്നുമുള്ള വിവരങ്ങൾ മാത്രമാണ് എല്ലാവരും ഏറ്റെടുക്കേണ്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാവർക്കുമെതിരെ കർശന നടപടി ഉറപ്പാണെന്നും യു.എ.ഇ അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.