LiveTV

Live

Gulf

സൌദിയില്‍‌ 67 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ രോഗികള്‍ 238 

പുതുതായി അസുഖം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ക്ക് അസുഖം ബാധിച്ചത് ഒരാളില്‍ നിന്നാണ്.

സൌദിയില്‍‌ 67 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ രോഗികള്‍ 238 

സൌദിയില്‍‌ 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സൌദി അറേബ്യയില്‍ രോഗികളുടെ എണ്ണം 238 ആയി. പുതുതായി അസുഖം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ക്ക് അസുഖം ബാധിച്ചത് ഒരാളില്‍ നിന്നാണ്. പുതുതായി അസുഖം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദില്‍ 19, കിഴക്കന്‍ പ്രവിശ്യയില്‍ 23, ജിദ്ദയില്‍ 13, മക്കയില്‍ 11, അസീറില്‍ ഒന്ന്. രാജ്യത്താകെ കര്‍ശന നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലാണ്.