LiveTV

Live

Gulf

സൗദിയില്‍ കുടുങ്ങിയ 3035 തീർത്ഥാടകർ സൗദി വിട്ടു

സൗദിയില്‍ കുടുങ്ങിയ മുഴുവന്‍ ഉംറ തീര്‍ത്ഥാടകരേയും നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

സൗദിയില്‍ കുടുങ്ങിയ 3035 തീർത്ഥാടകർ സൗദി വിട്ടു

സൗദിയില്‍ കുടുങ്ങിയ മുഴുവന്‍ ഉംറ തീര്‍ത്ഥാടകരേയും നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെയാണ് തീര്‍ത്ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങിയത്. ഘട്ടം ഘട്ടമായാണ് തീർത്ഥാടകരെ നാട്ടിലേക്കയച്ചത്.

കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ ഇക്കഴിഞ്ഞ 27ാം തിയതി മുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാകര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ 15ാം തിയതി മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും രാജ്യം വിലക്കേര്‍പ്പെടുത്തി. ഇതോടെ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് സൗദിയിലെത്തിയ 3035 ഉംറ തീര്‍ത്ഥാടകര്‍ക്ക് നാട്ടിലേക്ക് തിരിച്ച് പോകാന്‍ സാധിച്ചില്ല. ഇവരെ കണ്ടെത്തി സഹായിക്കുന്നതിനായി ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ഹെല്‍പ്പ് ലൈന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വഴി കഴിഞ്ഞ ദിവസങ്ങളില്‍ പല ഘട്ടങ്ങളിലായി പ്രത്യേക വിമാനങ്ങളില്‍ തീര്‍ത്ഥാടകരെ നാട്ടിലേക്ക് അയച്ച് തുടങ്ങി. ഇന്ന് 185 യാത്രക്കാരെ ജിദ്ദയില്‍ നിന്നും മുംബൈയിലേക്ക് കയറ്റി അയച്ചതോടെ മുഴുവന്‍ തീര്‍ത്ഥാകരും സൗദി വിട്ടതായി കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.