LiveTV

Live

Gulf

വീടുകളിൽ പാർട് ടൈം ജോലിക്കാരെ നിയമിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

വീട്ടു നിരീക്ഷണം ലംഘിച്ചാൽ പിഴ

വീടുകളിൽ പാർട് ടൈം ജോലിക്കാരെ നിയമിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

വീടുകളിൽ പാർട് ടൈം ജോലിക്കാരെ നിയമിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മണിക്കൂര്‍ വേതന നിരക്കില്‍ ഗാര്‍ഹിക ജീവനക്കാരെ ജോലിക്ക് വെക്കുന്നത് നിര്‍ത്തിവെക്കാന്‍ താമസകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മണിക്കൂർ വേതന നിരക്കിൽ ഗാർഹിക ജോലിക്കാരെ നിയമിക്കുന്നത് ഗാർഹികത്തൊഴിൽ നിയമത്തിന്റെ ലംഘണമാണെന്നും കോവിഡ് 19 പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രതപാലിക്കണമെന്നും താമസകാര്യവകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മറാഫി പറഞ്ഞു. പലയിടത്തും പോയി വരുന്ന ഇവർ വഴി വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്. കൂടുതല്‍ പേരുമായി ഇടപഴകുന്നതു മൂലമാണ് ഇത്തരം ജോലിക്കാർ വഴി കോവിഡ് പടരാന്‍ സാധ്യതയേറുന്നത്. പൊതുവെ വിദ്യാഭ്യാസം കുറവായ ഇത്തരം തൊഴിലാളികൾ വൈറസ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് അജ്ഞരായിരിക്കും. ഇവർ വഴി കുട്ടികളിലേക്ക് വൈറസ് എത്താൻ സാധ്യതയുണ്ടെന്നും തലാല്‍ അൽ മഅറഫി വ്യക്തമാക്കി.

പൊതുതാല്‍പര്യം സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുമായി രാജ്യനിവാസികൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഹോം ക്വാറന്റൈൻ നിർദേശിക്കപ്പെട്ടവർ ജോലിക്കു ഹാജരായാൽ സ്ഥാപനം പൂട്ടിക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നു തൊഴിൽസാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിർദേശം അവഗണിച്ചു തൊഴിലെടുക്കുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശോധക സംഘത്തെ നിയോഗിച്ചതായും മന്ത്രാലയം അറിയിച്ചു.