LiveTV

Live

Gulf

നിര്‍ജീവ ബാങ്ക് അക്കൗണ്ടുകള്‍ സംരക്ഷിക്കും; പുതിയ നിയമവുമായി യു.എ.ഇ സെന്‍ട്രല്‍ബാങ്ക്

ഉപഭോക്താവിന് ഏത് കാലത്തും തുക പിന്‍വലിക്കാം

നിര്‍ജീവ ബാങ്ക് അക്കൗണ്ടുകള്‍ സംരക്ഷിക്കും; പുതിയ നിയമവുമായി യു.എ.ഇ സെന്‍ട്രല്‍ബാങ്ക്

നിര്‍ജീവമായ ബാങ്ക് അക്കൗണ്ടുകളിലെ തുക ഏത് കാലത്തും ഉപഭോക്താവിന് പിന്‍വലിക്കാന്‍ കഴിയുന്ന വിധം യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ നിയമം പ്രഖ്യാപിച്ചു. ഉപഭോക്താവിനോ, അവരുടെ നിയമപരമായ അവകാശിക്കോ അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവകാശമുണ്ടാകും.

യു.എ.ഇയിലെ മുഴുവന്‍ ബാങ്കുകളും സെന്‍ട്രല്‍ബാങ്കിന്റെ പുതിയ ചട്ടം അനുസരിക്കാന്‍ ബാധ്യസ്തരാണ്. ഇടപാടുകളില്ലാതെ നിര്‍ജീവമായ അക്കൗണ്ടുകളിലെ തുക സംരക്ഷിക്കാനും ഏത് കാലത്തും അക്കൗണ്ടിന്റെ ഉടമക്കോ, നിയമപരമായ അവകാശിക്കോ അതിലെ തുക പിന്‍വലിക്കാന്‍ സൗകര്യം നല്‍കുന്നതാണ് പുതിയചട്ടം. അഞ്ചുവര്‍ഷം യാതൊരു ഇടപാടുകളുമില്ലാത്ത അക്കൗണ്ടുകളെയാണ് ബാങ്കുകള്‍ നിര്‍ജീവ അക്കൗണ്ടുകളായി പരിഗണിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിലെ തുക ബാങ്കുകള്‍ സെന്‍ട്രല്‍ബാങ്കിന് കൈമാറണം. എത്രകാലം കഴിഞ്ഞാലും ഉപഭോക്താവിന് ഇതില്‍ അവകാശമുണ്ടാകും. എന്നാല്‍, സെന്‍ട്രല്‍ബാങ്കിലേക്ക് കൈമാറിയ തുകക്ക് പലിശയോ, ലാഭവിഹിതമോ നല്‍കില്ല. അക്കൗണ്ടുകള്‍ നിര്‍ജീവമാകാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി.