LiveTV

Live

Gulf

പുതിയ വിസയില്‍ യു.എ.ഇയിലേക്ക് പ്രവേശനമില്ല; രാജ്യത്തിനകത്ത് വിസാ മാറ്റം അനുവദിക്കും

രാജ്യത്തിനകത്ത് നടക്കുന്ന വിസാമാറ്റത്തിനും വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ക്കും തടസമുണ്ടാവില്ല

പുതിയ വിസയില്‍ യു.എ.ഇയിലേക്ക് പ്രവേശനമില്ല; രാജ്യത്തിനകത്ത് വിസാ മാറ്റം അനുവദിക്കും

യു.എ.ഇയില്‍ വിസാ വിലക്ക് കൂടുതല്‍ കര്‍ശനമാക്കിയെങ്കിലും നിലവില്‍ രാജ്യത്തിന് അകത്തുള്ളവര്‍ക്ക് വിസാ കാലാവധി നീട്ടാനും വിസ മാറ്റാനും തടസമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് തല്‍കാലം പുതിയ വിസകളില്‍ വരാനാവില്ല.

നേരത്തേ അനുവദിച്ച എന്‍ട്രി പെര്‍മിറ്റുകളില്‍ പോലും ആരെയും പുതുതായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം. എന്നാല്‍, രാജ്യത്തിനകത്ത് നടക്കുന്ന വിസാമാറ്റത്തിനും വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ക്കും തടസമുണ്ടാവില്ല. പാസ്പോര്‍ട്ടില്‍ റെസിഡന്റ് വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് യു.എ.ഇയിലേക്ക് വരാം. പക്ഷെ, പുതിയ സാഹചര്യത്തില്‍ യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യം.