LiveTV

Live

Gulf

യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ രോഗബാധിതര്‍ 113

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരില്ല.

യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ രോഗബാധിതര്‍ 113

യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 113 ആയി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരില്ല. കിര്‍ഗിസ്താന്‍, സെര്‍ബിയ, ഉക്രെയിന്‍, ഗ്രീസ്, നെതര്‍ലന്റ്, അമേരിക്ക, ഇറ്റലി, ബംഗ്ലാദേശ് സ്വദേശികള്‍ക്കും, ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ പലരും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.