LiveTV

Live

Gulf

കോവിഡ് പശ്ചാത്തലത്തില്‍ ഒമാനിൽ കടുത്ത നടപടികളുമായി സുപ്രീം കമ്മിറ്റി

രാജ്യത്തെ പള്ളികളും കടകളും അടക്കം അടച്ചിടാന്‍‍ ഉത്തരവ്.

കോവിഡ് പശ്ചാത്തലത്തില്‍ ഒമാനിൽ കടുത്ത നടപടികളുമായി സുപ്രീം കമ്മിറ്റി

ഒമാനിൽ കടുത്ത നടപടികളുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികളും കടകളും അടക്കം അടച്ചിടാന്‍‍ ഉത്തരവ്. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടക്കാനും നിര്‍ദേശം. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകൾ തടയണം. എല്ലാ സ്പോർട്സ്, കൾചറൽ ക്ലബുകളും അടച്ചിടണം. ജിമ്മുകൾ, ഹെൽത്ത് ക്ലബുകൾ, ബാർബർ-ബ്യൂട്ടിഷോപ്പുകൾ അടച്ചിടാനും നിർദേശിച്ചു. ഒമാനികൾ രാജ്യത്തിന് പുറത്ത് പോകുന്നതും കമ്മിറ്റി നിരോധിച്ചു. ഒമാനികൾ അല്ലാത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി യോഗം സ്ഥിരീകരിച്ചു.