LiveTV

Live

Gulf

ഖത്തറില്‍ മൂന്ന് പുതിയ കോവിഡ് രോഗികള്‍ കൂടി; രോഗികളുടെ ആകെ എണ്ണം 442 ആയി

ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനും നിര്‍ദേശമുണ്ട്

ഖത്തറില്‍ മൂന്ന് പുതിയ കോവിഡ് രോഗികള്‍ കൂടി; രോഗികളുടെ ആകെ എണ്ണം 442 ആയി

ഖത്തറില്‍ മൂന്ന് പുതിയ കോവിഡ് രോഗികള്‍ കൂടി. രണ്ട് പേര്‍ നേരത്തെയുള്ള രോഗികളുമായി ഇടപഴകിയവരും ഒരാള്‍ ഹൌസ് ഡ്രൈവറുമാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 442 ആയി.
ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനും നിര്‍ദേശമുണ്ട്. രാജ്യത്തെ മുഴുവന്‍ പള്ളികളിലും വെള്ളിയാഴ്ച്ച ജുമുഅ ഉള്‍പ്പെടെ എല്ലാ നമസ്കാരങ്ങളും നിര്‍ത്തിവെച്ചു, ബാങ്ക് വിളി മാത്രം തുടരും. ദോഹ വിമാനത്താവളത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഒരു വിദേശപൌരന്മാരെയും പ്രവേശിപ്പിക്കില്ല.