LiveTV

Live

Gulf

കോവിഡ് പശ്ചാത്തലം; വില വര്‍ദ്ധനവിനും പൂഴ്ത്തിവെപ്പിനും സൌദിയില്‍ ഒരു കോടി റിയാല്‍ വരെ പിഴ

സൌദിയിൽ അവശ്യ സാധനങ്ങൾ പൂഴ്ത്തി വെക്കുന്നതും വിലവർധിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യുഷൻ മുന്നറിയിപ്പ് നൽകി

കോവിഡ് പശ്ചാത്തലം; വില വര്‍ദ്ധനവിനും പൂഴ്ത്തിവെപ്പിനും സൌദിയില്‍  ഒരു കോടി റിയാല്‍ വരെ പിഴ

സൌദിയിൽ അവശ്യ സാധനങ്ങൾ പൂഴ്ത്തി വെക്കുന്നതും വിലവർധിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യുഷൻ മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് അവശ്യസാധനങ്ങളും സേവനങ്ങളും യഥേഷ്ടം ലഭ്യമാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമലംഘകർക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും.

അസാധാരണമായ സന്ദർഭങ്ങളിൽ ആവശ്യ സാധനങ്ങളും സേവനങ്ങളും ജനങ്ങൾക്ക് യഥേഷ്ടം ലഭ്യമാക്കാതെ പൂഴ്ത്തിവെക്കുകയോ വില വർധിപ്പിക്കുകയോ ചെയ്യുന്നത് വലിയ നിയമ ലംഘനമായി കണക്കാക്കും. ഇത്തരക്കാർക്ക് ഒരു കോടി റിയാൽ വരെയാണ് പിഴ ചുമത്തുക. വാണിജ്യ, വ്യവസായിക, കാർഷിക ഉൽപന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും ഇത് ബാധകമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുകയോ, അനാവശ്യ മത്സരം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

രാജ്യത്ത് അസാധാരണ സാഹചര്യങ്ങളോ ആഗോള സംഭവങ്ങളോ ഉണ്ടാകുന്ന പരിതസ്ഥിതിയിൽ വില കൂട്ടാനോ കുറയ്ക്കാനോ ഉപജാപകം നടത്തുന്നതും ഗുരുതര കുറ്റമാണ്. കോവിഡ് 19 രോഗ പശ്ചാതലത്തിൽ സാനിറ്റൈസർ, ഫേസ് മാസ്കുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റും വിപണിയിൽ ആവശ്യക്കാർ ഏറയൊണ്. എന്നാൽ പലതിനും മുമ്പൊന്നുമില്ലാത്തവിധം വില വർധിപ്പിക്കുകയോ ദൗർലഭ്യം സൃഷ്ടിക്കുന്നതിന് വേണ്ടി പൂഴ്ത്തി വെക്കുകയോ ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻെറ മുന്നറിയിപ്പ്. വിപണിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ യഥാർഥ വിലയെക്കാൾ കുറഞ്ഞ തുകയ്ക്ക് ഉൽപന്നങ്ങൾ വിൽക്കുകയോ, സേവനങ്ങൾ നൽകുകയോ ചെയ്യുന്നതും കുറ്റകരമാണ്.