LiveTV

Live

Gulf

പള്ളികൾ അടക്കും, ഭക്ഷണശാലകളിൽ നിന്ന് പാഴ്സൽ മാത്രം; കർശന നടപടികളുമായി ഒമാൻ

കോവിഡ് 19: കർശന നടപടികളുമായി ഒമാൻ

പള്ളികൾ അടക്കും, ഭക്ഷണശാലകളിൽ നിന്ന് പാഴ്സൽ മാത്രം; കർശന നടപടികളുമായി ഒമാൻ

കോവിഡ് വ്യാപനം തടയാൻ രാജ്യത്തെ പള്ളികളും മറ്റു ആരാധനാലയങ്ങളും അടക്കാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം ഉണ്ടാവില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളിൽ നിന്ന് ഉണ്ടാവുക. ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം. റസ്റ്റോറൻറുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. പാഴ്സലുകൾ മാത്രമേ നൽകാൻ പാടുള്ളൂ. ഷോപ്പിങ് മാളുകളിൽ ഭക്ഷ്യവസ്തുക്കളും അവശ്യഉൽപന്നങ്ങളും വിൽക്കുന് സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ഫാർമസികൾ, കണ്ണടകടകൾ  എന്നിവയൊഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിടണം

രാജ്യത്തെ പരമ്പരാഗത മാർക്കറ്റുകളായ മത്രസൂഖ്, നിസ്വ സൂഖ്, സിനാവ് മാർക്കറ്റ് എന്നിവ അടച്ചിടണം. പ്രശസ്തമായ ബുധനാഴ്ച മാർക്കറ്റ്, വ്യാഴാഴ്ച മാർക്കറ്റ്, വെള്ളിയാഴ്ച മാർക്കറ്റ് എന്നിവക്കും നിരോധനം ബാധകമാണ്. എല്ലാ സ്പോർട്സ്, കൾചറൽ ക്ലബുകളും അടച്ചിടണം. ജിമ്മുകൾ,ഹെൽത്ത് ക്ലബുകൾ,ബാർബർ,ബ്യൂട്ടിഷോപ്പുകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും നിർദേശിച്ചു.സ്പോർട്സ്, കൾചറൽ ക്ലബുകൾ അടച്ചിടും.

രാജ്യത്ത് വിദേശികൾക്ക് കര,കടൽ,വ്യോമ മാർഗം ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരാനും തീരുമാനം.ഒമാനികൾ രാജ്യത്തിന് പുറത്ത് പോകുന്നതും കമ്മിറ്റി നിരോധിച്ചു. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും പരിപാടികളും സമ്മേളനങ്ങളുമെല്ലാം റദ്ദാക്കാൻ യോഗം നിർദേശിച്ചു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടക്കണം. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകൾ തടയണം. ബീച്ചുകളിൽ ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യരുത്. നിലവിൽ ഒമാനിൽ 24 കോവിഡ്19 ബാധിതരാണുള്ളത്.അതിൽ 12 പേർ സുഖം പ്രാപിച്ചു.