LiveTV

Live

Gulf

ഫ്ലൈ ദുബൈ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി

ഈ മാസം 31 വരെയുള്ള സർവീസുകളാണ് നിര്‍ത്തലാക്കിയത്

 ഫ്ലൈ ദുബൈ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി

യു.എ.ഇ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി. ഈ മാസം 31 വരെയുള്ള സർവീസുകളാണ് നിര്‍ത്തലാക്കിയത്. കോഴിക്കോട്, കൊച്ചി വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും. 8 ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഫ്ലൈ ദുബൈ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.