LiveTV

Live

Gulf

ബഹ്റൈനില്‍ മൂന്ന് മാസത്തെ വൈദ്യുതി-വെള്ളം ബില്ലുകള്‍ സര്‍ക്കാര്‍ അടക്കും; കോവിഡ് ആഘാതം മറികടക്കുക ലക്ഷ്യം

കോവിഡ് രോഗ ബാധയുടെ സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന് ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് വൈദ്യുതി, വെള്ളം ബില്ലുകൾ ആരും അടക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം

ബഹ്റൈനില്‍ മൂന്ന് മാസത്തെ വൈദ്യുതി-വെള്ളം ബില്ലുകള്‍ സര്‍ക്കാര്‍ അടക്കും; കോവിഡ് ആഘാതം മറികടക്കുക ലക്ഷ്യം

ബഹ്റൈനിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത, മൂന്ന് മാസത്തേക്ക് എല്ലാവരുടെയും വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ അടക്കും. കോവിഡ് രോഗ ബാധയുടെ സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന് ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് വൈദ്യുതി, വെള്ളം ബില്ലുകൾ ആരും അടക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഇതുൾപ്പെടെ നിരവധി പ്രധാന തീരുമാനങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കോവിഡ് -19 രോഗത്തെത്തുടർന്നുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് 430 കോടി ദിനാറിൻ്റെ സാമ്പത്തിക പാക്കേജ് ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫയാണ് പ്രഖ്യാപിച്ചത്.

പ്രവാസികൾക്കടക്കം രാജ്യ നിവാസികൾക്ക് ഗുണകരമാകുന്ന നിരവധി തീരുമാനങ്ങളാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലുള്ളത്. രാജ്യത്ത് ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ അടക്കും.ഈ മൂന്ന് മാസ കാലയളവിൽ മുനിസിപ്പൽ, ടൂറിസം ഫീസുകൾ ഈടാക്കില്ല. സർക്കാർ ഇൻഡസ്ട്രിയൽ ഭൂമിയുടെ വാടകയും ഒഴിവാക്കും, വ്യക്തികളുടെ വായ്പാ തവണകൾ ആറുമാസത്തേക്ക് നീട്ടിവെക്കാനും അധിക വായ്പ നൽകുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെന്‍ട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ 370 കോടി ദിനാറിൻെറ പാക്കേജ് നടപ്പാക്കും പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനും വായ്പകൾ പുന:ക്രമീകരിക്കുന്നതിനുമായി ലേബർ ഫണ്ട് പദ്ധതികളെ ഉപയോഗപ്പെടുത്തും. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 മില്യൺ ദിനാറാക്കുവാനും സാമ്പത്തിക ഉത്തേജക പാക്കേജിൽ പദ്ധതിയുണ്ട്.