LiveTV

Live

Gulf

യു.എ.ഇ എക്സ്ചേഞ്ച് വഴിയുള്ള ഇടപാടുകൾ താൽകാലികമായി നിർത്തി

 യു.എ.ഇ എക്സ്ചേഞ്ച് വഴിയുള്ള ഇടപാടുകൾ താൽകാലികമായി നിർത്തി

യു.എ.ഇ എക്സ്ചേഞ്ച് വഴിയുള്ള ഇടപാടുകൾ താൽകാലികമായി നിർത്തി. സ്ഥാപന അധികൃതർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓൺലൈൻ പണമിടപാട് സേവനവും നിർത്തിയിട്ടുണ്ട്. നിലവിലുള്ള ഇടപാടുകൾ പൂർത്തീകരിക്കുമെന്നും നാളെ മുതൽ സർവീസ് ഉണ്ടാവില്ലെന്നും യു.എ.ഇ എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയുന്നതിനായി ബ്രാഞ്ചുകൾ തുറക്കുമെങ്കിലും ഇടപാടുകൾ നടത്തില്ല. കസ്റ്റമർ കെയറുകളും തുറന്നിരിക്കും. അസൗകര്യമുണ്ടായതിന് ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി സ്ഥാപനം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.ഇ എക്സ്ചേഞ്ചിൽ ഇടപാടുകൾ അവസാനിപ്പിക്കുന്നത് മലയാളികൾ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കും. പ്രവാസികൾ ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് കൂടുതൽ ആശ്രയിച്ചിരുന്ന സ്ഥാപനമാണ് യു.എ.ഇ എക്സ്ചേഞ്ച്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സ്ഥാപനം തൽകാലം അടച്ചതെന്ന് കരുതുന്നു. എന്നാൽ, എന്ന് തുറക്കുമെന്നോ അടക്കാൻ കാരണമെന്താണെന്നോ കൃത്യമായ വിവരം അറിയിച്ചിട്ടില്ല.