LiveTV

Live

Gulf

കോവിഡ്19; ഒമാനിൽ സ്കൂളുകൾക്ക്​ ഒരു മാസം അവധി

കോറോണ രോഗ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​ സുപ്രീം കമ്മിറ്റിയുടെ തീരുമാനം​.

കോവിഡ്19; ഒമാനിൽ സ്കൂളുകൾക്ക്​ ഒരു മാസം അവധി

ഒമാനിൽ ഒരു മാസം സ്കൂളുകൾക്ക് അവധി. ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് അവധി തുടങ്ങുകയെന്ന് ഒമാൻ ടി.വി റിപ്പോർട്ട് ചെയ്തു. കോറോണ രോഗ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം. അവധിസമയത്ത് കുട്ടികൾ വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയുന്നുവെന്ന് രക്ഷകർത്താക്കൾ ഉറപ്പാക്കണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. രാജ്യത്ത് ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.