LiveTV

Live

Gulf

സൗദിയിലേക്ക് ഇത് വരെ മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്ക് ഔദ്യോഗിക അവധി അനുവദിക്കും

14 ദിവസത്തേക്കാണ് അവധി. തിരിച്ചെത്തിയവര്‍ പുറത്തിറങ്ങരുത്.

സൗദിയിലേക്ക് ഇത് വരെ മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്ക് ഔദ്യോഗിക അവധി അനുവദിക്കും

സൗദിയിലേക്ക് ഇത് വരെ മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്ക് ഔദ്യോഗിക അവധി അനുവദിക്കുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് മൂലം മടങ്ങിയെത്താന്‍ സാധിക്കാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

നാളെ മുതല്‍ സൗദിയില്‍ നിന്നുള്ള മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചെത്താനായി 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. ഇന്ന് രാത്രിയോടെ ആ സമയവും അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഇത് വരെ തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധി നല്‍കാന്‍ തീരുമാനിച്ചത്. വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ 14 ദിവസത്തേക്കാണ് ഈ ആനുകൂല്യം. ഇവര്‍ക്ക് മാര്‍ച്ച് 15 മുതല്‍ 30 വരെയാണ് ഈ രീതിയില്‍ ഔദ്യോഗിക അവധി അനുവദിക്കുക. മാര്‍ച്ച് 15ന് ശേഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ സൗദിയിലേക്ക് പ്രവേശിക്കുവാന്‍ അനുമതി ലഭിക്കുകയുള്ളൂ.