LiveTV

Live

Gulf

കോവിഡ് പ്രതിരോധം: ജുമുഅ, ജമാഅത്ത് പ്രാർത്ഥനകൾ നിർത്തിവെക്കാൻ കുവൈത്ത് ഔഖാഫ് നിർദേശം

കൊറോണ പോലുള്ള മഹാമാരികളുടെ വ്യാപനം തടയുന്നതിനായി ജുമുഅ, ജമാഅത്ത് പ്രാർത്ഥനകളിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്നും, പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് പ്രതിരോധം: ജുമുഅ, ജമാഅത്ത് പ്രാർത്ഥനകൾ നിർത്തിവെക്കാൻ കുവൈത്ത് ഔഖാഫ് നിർദേശം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തിലെ വെള്ളിയാഴ്ച പ്രാർത്ഥനയും (ജുമുഅ), സംഘം ചേർന്നുള്ള പ്രാർത്ഥനയും (ജമാഅത്ത്) അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാൻ ഔദ്യോഗിക നിർദേശം. ഔഫാഖ്, ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഫത്‌വയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പോലുള്ള മഹാമാരികളുടെ വ്യാപനം തടയുന്നതിനായി ജുമുഅ, ജമാഅത്ത് പ്രാർത്ഥനകളിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്നും, പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധം: ജുമുഅ, ജമാഅത്ത് പ്രാർത്ഥനകൾ നിർത്തിവെക്കാൻ കുവൈത്ത് ഔഖാഫ് നിർദേശം

'ഒരു ദേശത്ത് പകർച്ചവ്യാധി ഉണ്ടാവുകയും പ്രാർത്ഥനക്കായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടുന്നത് അതിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജമാഅത്ത് നിസ്‌കാരത്തിനു വേണ്ടി മുസ്ലിംകൾ പള്ളിയിൽ ഒത്തു കൂടാൻ പാടില്ല. ജുമുഅയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ജുമുഅക്ക് പകരമായി ളുഹർ പ്രാർത്ഥന ആണ് നിർവഹിക്കേണ്ടത്. പകർച്ചവ്യാധി ബാധ തടയുന്നതിനു വേണ്ടി പള്ളിയിൽ പ്രവേശിക്കുന്നത് വിലക്കേണ്ടതാണ്.' - ഫത്‌വയിൽ പറയുന്നു. ബുഖാരി, മുസ്ലിം തുടങ്ങിയ പ്രമുഖർ റിപ്പോർട്ട് ചെയ്ത പ്രവാചക വചനങ്ങൾ മുൻനിർത്തിയാണ് ഈ നിർദേശം പുറപ്പെടുവിക്കുന്നതെന്നും ഫത്‌വയിൽ വ്യക്തമാക്കുന്നു.