LiveTV

Live

Gulf

ഇറാഖിലെ ഐഎസ് വിരുദ്ധ സൈനിക കേന്ദ്രത്തിനു നേർക്ക് റോക്കറ്റാക്രമണം; മൂന്ന് മരണം

പിന്നിട്ട ഏതാനും മാസങ്ങളായി ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം പതിവായിരുന്നു

ഇറാഖിലെ ഐഎസ് വിരുദ്ധ സൈനിക കേന്ദ്രത്തിനു നേർക്ക് റോക്കറ്റാക്രമണം; മൂന്ന് മരണം

ഇറാഖിലെ ഐഎസ് വിരുദ്ധ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ റോക്കറ്റാക്രമണത്തിൽ രണ്ട് യു.എസ് സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു. ഇതോടെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ അമേരിക്കക്ക് കനത്ത വെല്ലുവിളിയായി മാറുകയാണ്. ആക്രമണത്തെ അമേരിക്ക അപലപിച്ചു.

പിന്നിട്ട ഏതാനും മാസങ്ങളായി ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം പതിവായിരുന്നു. കനത്ത സുരക്ഷാ നടപടികൾ ഉണ്ടായിട്ടും ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടത് പെൻറഗണിനെ ഞെട്ടിച്ചിരിക്കുകയാണ്. വിവിധ മിലീഷ്യകൾ വിദേശ സൈന്യത്തിനെതിരെ ശക്തമായ ആക്രമണത്തിന് അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ഖാതിബ് ഹിസ്ബുല്ല എന്ന സംഘടനയായിരിക്കണം പിറകിൽ എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വടക്കൻ ഇറാഖിൽ ഐ.എസിനെതിരെ സൈനിക നടപടിക്കിടയിലാണ് റോക്കറ്റാക്രമണം. കഴിഞ്ഞ ഡിസംബറിൽ കിർകുക്കിലെ സൈനിക കേന്ദ്രത്തിനെതിരെ നടന്ന ആക്രമണത്തിൽ ഒരു യു.എസ് കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. കമാണ്ടർ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാൻ നടത്തിയ ആക്രമണത്തിൽ നൂറിലേറെ യു.എസ് സൈനികർക്കു മസ്തിഷ്കക്ഷതം സംഭവിച്ചിരുന്നു. ഇറാഖ് മണ്ണിൽ തങ്ങളുടെ സൈനികരെ കൊലപ്പടുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.