LiveTV

Live

Gulf

ഷാര്‍ജയില്‍ ക്രൈസ്തവ ചർച്ചുകൾ ഉൾപ്പെടെ ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾക്ക് നിയന്ത്രണം

മുൻകരുതൽ നടപടിയുടെ ഭാഗമായാണിത്, മുസ്ലിം പള്ളികളിൽ ജുമുഅ നമസ്കാരം പത്തു മിനിറ്റിൽ ചുരുക്കണമെന്ന നിർദേശം കഴിഞ്ഞ ആഴ്ച മുതൽ നിലവിലുണ്ട്

ഷാര്‍ജയില്‍ ക്രൈസ്തവ ചർച്ചുകൾ ഉൾപ്പെടെ ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾക്ക് നിയന്ത്രണം

ഷാര്‍ജയില്‍ ക്രൈസ്തവ ചർച്ചുകൾ ഉൾപ്പെടെ ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾക്ക് നിയന്ത്രണം. മുൻകരുതൽ നടപടിയുടെ ഭാഗമായാണിത്. മുസ്ലിം പള്ളികളിൽ ജുമുഅ നമസ്കാരം പത്തു മിനിറ്റിൽ ചുരുക്കണമെന്ന നിർദേശം കഴിഞ്ഞ ആഴ്ച മുതൽ നിലവിലുണ്ട്. ഷാർജയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ആരാധനക്കായുള്ള ഒത്തുചേരൽ നിർത്തി വെക്കാൻ മതകാര്യ വകുപ്പ് നിർദേശിച്ചു. കോവിഡ് 19 മുൻകരുതൽ നടപടികളൂടെ വെളിച്ചത്തിലാണിത്.

കോവിഡ് 19 വൈറസിനെതിരെ രാജ്യമൊന്നാകെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ ഭക്തർ തടിച്ചുകൂടുന്ന രണ്ടു ചർച്ചുകളിൽ താത്കാലികമായി ആരാധനകൾ നിർത്തി വെക്കുന്നത്. അബൂദബിയിലെ സെൻറ് ആൻഡ്രോസ്, ഷാർജയിലെ സെൻറ് മൈക്കിൾസ് ചർച്ചുകളിലാണ് വ്യാഴാഴ്ച മുതൽ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ചർച്ച് അധികൃതർ അറിയിച്ചു.

യു.എ.ഇ സർക്കാർ സുസജ്ജമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ, ആളുകൾ കൂട്ടംകൂടുന്നത് വൈറസ് വ്യാപനത്തിനിടയാക്കിയേക്കുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ചർച്ചുകളിൽ തൽക്കാലം ആരാധന ഒഴിവാക്കുന്നത്. ആഴ്ചകളിൽ ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന ദേവാലയമാണ് അബൂദബിയിലെ സെൻറ് ആൻഡ്രോസ് ചർച്ച്. യു.എ.ഇ സർക്കാറും ആരോഗ്യ മന്ത്രാലയും നടത്തുന്ന പ്രതിരോധ പരിപാടികളോടുള്ള പിന്തുണയെന്നോണമാണ് ഈ നടപടിയെന്ന് ചർച്ചിലെ സീനിയർ ചാപ്ളൻ റവ. കാനൻ ഹാൻഡി തോംസൻ പറഞ്ഞു.