LiveTV

Live

Gulf

കൊറോണ ഭീതി; സൌദി പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

യു.എ.ഇ ബഹറൈന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍ക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിക്കും.

കൊറോണ ഭീതി; സൌദി പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

യു.എ.ഇ ബഹറൈന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍ക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിക്കും. ഇവിടങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍ക്ക് തിരിച്ചെത്തുന്നതിന് എഴുപത്തി രണ്ട് മണിക്കൂര്‍ സമയമാണ് സൗദി അനുവദിച്ചിട്ടുള്ളത്. കൊറോണ ബാധ വ്യാപകമായതിനെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രത്യേക നടപടി.

കോവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ അയല്‍ രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയുള്ള പ്രവേശനവും വിമാന സര്‍വീസുകളും റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ പെട്ടുപോയ സ്വദേശികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്തുന്നതിനായാണ് മൂന്ന് ദിവസത്തെ സമയം അനുവദിച്ചത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയോ പ്രത്യേക വിമാന സര്‍വീസുകള്‍ മുഖേനയോ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യു.എ.ഇ, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വദേശികള്‍ക്കാണ് ഇളവ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.