LiveTV

Live

Gulf

പാസ്പോര്‍ട്ട് സീല്‍ ചെയ്യാത്ത നടപടി; ഇറാനെതിരെ ആരോപണവുമായി സൌദി മന്ത്രിസഭ

സൗദി പൗരന്മാരെ അവരുടെ പാസ്സ്പോർട്ടിൽ സീൽ ചെയ്യാതെ ഇറാനിലേക്ക് പ്രവേശനാനുമതി നൽകിയ നടപടിയെ മന്ത്രിസഭ അപലപിച്ചു

പാസ്പോര്‍ട്ട് സീല്‍ ചെയ്യാത്ത നടപടി; ഇറാനെതിരെ ആരോപണവുമായി സൌദി മന്ത്രിസഭ

സൗദി പൗരന്മാരെ അവരുടെ പാസ്സ്പോർട്ടിൽ സീൽ ചെയ്യാതെ ഇറാനിലേക്ക് പ്രവേശനാനുമതി നൽകിയ നടപടിയെ മന്ത്രിസഭ അപലപിച്ചു. സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ തലസ്ഥാനത്ത് ചേര്‍ന്ന മന്ത്രിസഭ യോഗം രാജ്യത്തെ സാഹചര്യം അവലോകനം ചെയ്തു. സൌദിയിലെ ഖത്തീഫ് മേഖല അടച്ചിട്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രിസഭ വിശദീകരിച്ചു.

ഇറാന്‍ അതിര്‍ത്തി കടക്കുന്ന സമയത്ത് സൌദി പൌരന്മാരുടെ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ചില്ല എന്നാണ് ഇറാനെതിരായ സൌദിയുടെ ആരോപണം. മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ പരമായ നടപടി എടുത്തതെന്ന് മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയിൽ രോഗം പടരാൻ ഇറാന്റെ നടപടി കാരണമായെന്നും ഉത്തരവാദിത്തം ഇറാനാണെന്നും മന്ത്രിസഭ പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൌദി കിഴക്കന്‍ പ്രവിശ്യയിലെ അൽ ഖത്തീഫിലേക്കുള്ള പ്രവേശന നിരോധനം അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വദേശികളും വിദേശികളും ഇതിനോട് സഹകരിക്കണമെന്നും മന്ത്രിസഭ അഭ്യർത്ഥിച്ചു. ടൂറിസം, വിവര സാങ്കേതികവിദ്യ എന്നിവക്ക് പ്രത്യേകം അതോറിറ്റി രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.