LiveTV

Live

Gulf

കോവിഡ്-19; ഗൾഫിൽ 26 പേർക്ക് കൂടി രോഗബാധ

നിയന്ത്രണ നടപടികൾ ശക്തം

കോവിഡ്-19; ഗൾഫിൽ 26 പേർക്ക് കൂടി രോഗബാധ

ഗൾഫ് രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ കർശനമാക്കുന്നു. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു. ഇവരിൽ നിരവധി പ്രവാസികളും ഉൾപ്പെടും.

അതിനിടെ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് പൗരൻമാരെ അടിയന്തരമായി ഒഴിപ്പിക്കുന്ന തിരക്കിലാണ് സൗദി അറേബ്യ. യു.എ.ഇക്കു പുറമെ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ 15 പേർക്കും ഖത്തറിൽ ആറു പേർക്കും കുവൈത്തിൽ 4 പേർക്കും ബഹ്റൈനിൽ ഒരാൾക്കുമാണ് രോഗം പിടിപെട്ടത്. യു.എ.യിൽ രോഗബാധിതരുടെ എണ്ണം 74 ആയി ഉയർന്നു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 2 ഇന്ത്യക്കാരും ഉൾപ്പെടും. 3 ഇറ്റലിക്കാർ, 2 യു എ ഇ സ്വദേശികൾ, 2 ശ്രീലങ്കക്കാർ എന്നിവർക്കു പുറമെ ജർമൻ, ദക്ഷിണാഫ്രിക്കൻ, താൻസാനിയൻ, ഇറാനിയൻ പൗരന്മാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ 17 പേർ ഇതിനകം രോഗ വിമുക്തി നേടി. ഖത്തറിൽ ആറു പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേരും പ്രവാസികളാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഖത്തറിൽ 24 ആയി. കുവൈത്തിൽ 4 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 69 ആയി. ബഹ്റൈനിൽ ഒരാൾക്ക് കൂടി രോഗം ഉറപ്പായി. 88 ആണ് ബഹ്റൈൻ രോഗികളുടെ എണ്ണം. 22 പേർ ഇതിനകം രോഗവിമുക്തി നേടി. സൗദി, ഒമാൻ എന്നിവിടങ്ങളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയിൽ ഇരുപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2032 പേർ നിരീക്ഷണത്തിലാണ്. 468 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വിവിധ ഗൾഫ് രാജ്യങ്ങളിലായി 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ സ്വന്തം പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള ഊർജിത നീക്കത്തിലാണ് സൗദി. മൂന്നു ദിവസത്തിനുള്ളിൽ എല്ലാവരെയും സൗദിയിലേക്ക് തിരിച്ചെത്തിക്കും.