LiveTV

Live

Gulf

ക്യൂനെറ്റ് മണിചെയിന്‍ തട്ടിപ്പ്; വെളിപ്പെടുത്തലുമായി ടീം ലീഡര്‍മാര്‍

സംഘത്തിലെ വന്‍സ്രാവുകളാണ്. ‘നേടുന്നത് വരെ നുണപറയുക’ എന്നതാണ് ഇവര്‍ നല്‍കുന്ന ആദ്യപാഠം

ക്യൂനെറ്റ് മണിചെയിന്‍ തട്ടിപ്പ്;  വെളിപ്പെടുത്തലുമായി ടീം ലീഡര്‍മാര്‍

ദുബൈയിലെ ക്യൂനെറ്റ് മണിചെയിന്‍ തട്ടിപ്പിനെതിരെ വെളിപ്പെടുത്തലുമായി ശൃംഖലയുടെ ടീം ലീഡര്‍മാര്‍ മീഡിയവണിന് മുന്നില്‍. തട്ടിപ്പ് നടത്തുന്നത് കമ്പനി പുറത്താക്കിയ ചെറുമീനുകളല്ല. സംഘത്തിലെ വന്‍സ്രാവുകളാണ്. 'നേടുന്നത് വരെ നുണ പറയുക' എന്നതാണ് ഇവര്‍ നല്‍കുന്ന ആദ്യപാഠം.

രണ്ടുവര്‍ഷത്തിലേറെ ക്യൂനെറ്റിന്റെ ഭാഗമായ ഓഷ്യന്‍ എന്ന ശൃംഖലയിലേക്ക് ആളെ ചേര്‍ക്കുകയും, 900 വരെ പേരടങ്ങുന്ന ടീമിന്റെ ലീഡര്‍മാരായി പ്രവര്‍ത്തിച്ചവരുമാണ് നടക്കുന്നത് വന്‍തട്ടിപ്പാണെന്ന് വെളിപ്പെടുത്തുന്നത്. കണ്ണി ചേര്‍ത്ത കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും മുന്നില്‍ തട്ടിപ്പുകാരായി തുടരാന്‍ വയ്യാത്തതുകൊണ്ടാണ് ജീവന്‍ പണയംവെച്ചും ഈ തുറന്നുപറച്ചിലെന്ന് ഇവര്‍ പറയുന്നു.