LiveTV

Live

Gulf

കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൌദി

സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൌദി

കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം എയർലൈനുകൾക്കായിരിക്കും.

പുതിയതായി വരുന്നവരായാലും റീ എന്‍ട്രിയില്‍ വരുന്നവരായാലും കോവിഡ് 19 സ്ഥിരീകരിച്ച രാജ്യത്ത് രണ്ടാഴ്ചയിലധികം താമസിച്ചവരാണെങ്കില്‍ നിര്‍ബന്ധമായും ആരോഗ്യസര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നാണ് സൌദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പറയുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നുണ്ട്. ഇത് എന്നുമുതലാണ് പ്രാബല്യത്തില്‍ വരിക എന്ന് സര്‍ക്കുലറിലില്ല.