LiveTV

Live

Gulf

കൊറോണ; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ താത്കാലിക വിലക്ക്

വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് സർവീസ് നിർത്തിവെക്കാൻ ആരോഗ്യ വകുപ്പിന്‍റെ ശിപാർശ പ്രകാരം കുവൈത്ത് ഭരണകൂടം നിർദേശം നൽകിയത്

കൊറോണ; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ താത്കാലിക വിലക്ക്

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ കുവൈത്ത് താൽകാലികമായി നിർത്തിവെച്ചു. ഇന്ത്യ കൂടാതെ ഈജിപ്ത്, ഫിലിപ്പൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സർവിസ് ആണ് നിർത്തിവെച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് സർവീസ് നിർത്തിവെക്കാൻ ആരോഗ്യ വകുപ്പിന്‍റെ ശിപാർശ പ്രകാരം കുവൈത്ത് ഭരണകൂടം നിർദേശം നൽകിയത്. കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.

കൊറോണ; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ താത്കാലിക വിലക്ക്

ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു.

ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.