LiveTV

Live

Gulf

ഫോബ്സ് പട്ടികയില്‍ ഇടം നേടി മലയാളി

ഫോബ്സ് മിഡിൽ ഈസ്റ്റിന്‍റെ മാർച്ച് ലക്കത്തിലാണ് പട്ടിക പുറത്തുവിട്ടത്

ഫോബ്സ് പട്ടികയില്‍ ഇടം നേടി മലയാളി

ലുലു ഗ്രൂപ് ഇൻറർനാഷനൽ ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി. നന്ദകുമാർ ഫോബ്സ് പട്ടികയിൽ ഇടംപിടിച്ചു. ആഗോള തലത്തിലെ മുൻനിര ബിസിനസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ട മുൻനിര മാർക്കറ്റിങ് കമ്യൂണിക്കേഷൻ പ്രഫഷനലുകളുടെ പട്ടികയിലാണ് നന്ദകുമാർ ഉൾപ്പെട്ടത്.

ഫോബ്സ് മിഡിൽ ഈസ്റ്റിന്‍റെ മാർച്ച് ലക്കത്തിലാണ് പട്ടിക പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റ്-ആഫ്രിക്ക മേഖലയിലെ 19 രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിക്കേഷൻ പ്രഫഷനലുകളെയാണ് മാഗസിൻ എണ്ണുന്നത്. മാസ്റ്റർ കാർഡിന്‍റെ ബിയാട്രിസ് കൊർണാഷ്യ, പെപ്സി സി.എം.ഒ മുസ്തഫ ശംസുദ്ദീൻ, ടെലികോം കമ്പനിയായ ഉരീദുവിന്‍റെ കമ്യൂണിക്കേഷൻ ഓഫിസർ ആൻഡ്രു ക്വാൽസെത് എന്നിവർക്ക് തൊട്ടുപിന്നാലെയാണ് വി. നന്ദകുമാറിന്‍റെ സ്ഥാനം. പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യക്കാരനാണ് ഇദ്ദേഹം. 2000ത്തിൽ ലുലു ഗ്രൂപ്പിൽ ചേർന്ന നന്ദകുമാർ 2015 മുതൽ ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ പദവി വഹിച്ചുവരുന്നു. 50 പേരുടെ പട്ടികയിൽ 22 പേർ വനിതകളാണ്.