LiveTV

Live

Gulf

ഖത്തറില്‍ മൂന്ന് കോവിഡ് 19 കൂടി; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

മൂന്ന് പേര്‍ക്കും മറ്റുള്ളവരുമായി ഇടപഴകാനുള്ള സാഹചര്യമുണ്ടായിട്ടില്ലെന്നും അതിനാല്‍ രാജ്യത്തെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യതയില്ലെന്നും ആരോഗ്യവകുപ്പ്

ഖത്തറില്‍ മൂന്ന് കോവിഡ് 19 കൂടി; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ഖത്തറില്‍ മൂന്ന് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം അസുഖബാധിതരുടെ എണ്ണം പതിനൊന്നായി. ഇറാനില്‍ നിന്നും വന്ന രണ്ട് ഖത്തരി പൌരന്മാരിലും മറ്റൊരു രാജ്യക്കാരനിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

എല്ലാവരും ഒരേ വിമാനത്തില്‍ ദോഹയിലെത്തിയവരാണ്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്ന് പേര്‍ക്കും മറ്റുള്ളവരുമായി ഇടപഴകാനുള്ള സാഹചര്യമുണ്ടായിട്ടില്ലെന്നും അതിനാല്‍ രാജ്യത്തെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പതിനൊന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.രോഗം പടരാതിരിക്കാനായി ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് കുറ്റമറ്റ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ കര്‍ശനമായ ദേഹ പരിശോധനകള്‍ക്ക് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു