LiveTV

Live

Gulf

കുവൈത്തില്‍ സ്‌കൂളുകൾക്ക് രണ്ടാഴ്‌ച കൂടി അവധിനിർദേശം

അവധി നീട്ടിനൽകുന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണയിൽ

കുവൈത്തില്‍ സ്‌കൂളുകൾക്ക് രണ്ടാഴ്‌ച കൂടി അവധിനിർദേശം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച കൂടി അവധി നീട്ടിനൽകുന്ന കാര്യം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണയിൽ . അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് നീക്കം.

ദേശീയ ദിന അവധി കഴിഞ്ഞ് മാർച്ച് ഒന്നിന് തുറക്കേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാവനങ്ങൾക്കു കോവിഡ് 19 ഭീതിയെതുടർന്ന് മാർച്ച് 15 വരെ അവധി നീട്ടി നൽകിയിരുന്നു. രാജ്യത്തു ഇന്ന് പത്തു പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി രണ്ടാഴ്ച കൂടി നീട്ടുന്ന കാര്യം മന്ത്രാലയം ആലോചിക്കുന്നത്. ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടി വരുമ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്ക് ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ അധികൃതർ പരിഗണിക്കുന്നുണ്ട്. അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

സ്കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്. സ്കൂൾ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ പെട്ടന്ന് ലഭിച്ച ദീർഘ അവധി മുതലാക്കി സർക്കാർ സ്കൂളുകളിലെ അധ്യാപകർ ഉൾപ്പെടെ ഒരു വിഭാഗം ജീവനക്കാർ വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഇത്തരക്കാർ ആരോഗ്യമന്ത്രാലയത്തിൽനിന്ന് വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ ശേഷം ജോലിക്ക് കയറിയാൽ മതിയെന്നു അധികൃതർ നിർദേശം നൽകി.