LiveTV

Live

Gulf

അഞ്ചാമത് മിഡിൽ ഈസ്റ്റ് ആന്റി ഫ്രോഡ് കോൺഫറൻസ് നാളെ സമാപിക്കും

സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പദ്ധതി ആവിഷ്കരിക്കുക എന്നതാണ് സമ്മേളനലക്ഷ്യം

അഞ്ചാമത് മിഡിൽ ഈസ്റ്റ് ആന്റി ഫ്രോഡ് കോൺഫറൻസ് നാളെ സമാപിക്കും

അഞ്ചാമത് മിഡിൽ ഈസ്റ്റ് ആന്റി ഫ്രോഡ് കോൺഫറൻസ് നാളെ സമാപിക്കും. സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പദ്ധതി ആവിഷ്കരിക്കുക എന്നതാണ് സമ്മേളനലക്ഷ്യം. ദുബൈ മദീനത്ത്‌ ജുമൈറയിൽ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

താമസ കുടിയേറ്റ വകുപ്പ്, ആഗോള വഞ്ചനാ വിരുദ്ധ സംഘാടക സമിതി, അസോസിയേഷൻ ഓഫ് സർട്ടിഫൈഡ്‌ ഫ്രോഡ് എക്‌സാമിനേഷൻ എന്നിവയുടെ സംയുക്താഭിമുഖത്തിലാണ് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രഭാഷകർ, സാമ്പത്തിക സുതാര്യതാ വിദഗ്ധർ ഉൾപ്പെടെ 400ലേറെ പേർ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. തട്ടിപ്പുകളുടെ മൂലകാരണങ്ങൾ മനസ്സിലാക്കുന്നതിനും അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച തന്ത്രങ്ങൾ കൈമാറാനും വഞ്ചനാപരമായ നടപടികൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പരിണിത ഫലങ്ങൾ മനസിലാക്കാനും സഹായിക്കുന്ന വിവിധ സെമിനാറുകളും സംവാദങ്ങളുമാണ് സമ്മേളന ഭാഗമായി നടക്കുന്നത്.

ദുബൈ ഫിനാൻഷ്യൽ ഓഡിറ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് സഈദ് ഗൊബാശ്, ബ്രൂസ് ഡോറിസ്, അലക്സാണ്ടർ വാഗ്നർ, മേജർ ജനറൽ ഖലീൽ അൽ മൻസൂരി എന്നിവർക്കു പുറമെ ദുബൈ എമിഗ്രേഷന്റെയും മറ്റു ഇതര സർക്കാർ സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരും സമ്മേളനത്തിൽ സന്നിഹിതരാണ്.