LiveTV

Live

Gulf

മനുഷ്യനെ പറപ്പിക്കുന്ന മലയാളി എഞ്ചിനീയര്‍;ഹ്യൂമന്‍ ഫ്ലൈറ്റ് മിഷന് പിന്നിലെ കോഴിക്കോട്ടുകാരന്‍

ദുബൈയുടെ ഹ്യൂമണ്‍ ഫ്ലൈറ്റ് മിഷന് നേതൃത്വം നല്‍കുന്ന സാങ്കേതിക വിദഗ്ദരിലെ ഏക ഇന്ത്യാക്കാരനാണ് ഇദ്ദേഹം

 മനുഷ്യനെ പറപ്പിക്കുന്ന മലയാളി എഞ്ചിനീയര്‍;ഹ്യൂമന്‍ ഫ്ലൈറ്റ് മിഷന് പിന്നിലെ കോഴിക്കോട്ടുകാരന്‍

പക്ഷികളെ പോലെ സ്വയം പറക്കാന്‍, മനുഷ്യരെ സജ്ജമാക്കുന്ന ദുബൈ സര്‍ക്കാറിന്റെ ദൗത്യത്തിന് പിന്നില്‍ ഒരു മലയാളിയുണ്ട്. കോഴിക്കോട് സ്വദേശിയായ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ മുഹമ്മദ് റാശിദ്. ദുബൈയുടെ ഹ്യൂമണ്‍ ഫ്ലൈറ്റ് മിഷന് നേതൃത്വം നല്‍കുന്ന സാങ്കേതിക വിദഗ്ദരിലെ ഏക ഇന്ത്യാക്കാരനാണ് ഇദ്ദേഹം‍.

മനുഷ്യനും പക്ഷികളെ പോലെ സ്വയം നിയന്ത്രിച്ച് പറക്കാന്‍ കഴിയുമെന്ന് തെളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന വിജയകരമായ പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയ മൂന്ന് എഞ്ചിനീയര്‍മാരില്‍ ഒരാളാണ് കോഴിക്കോട് കുളങ്ങരപീടിക സ്വദേശി മുഹമ്മദ് റാശിദ്. ദുബൈയുടെ ഹ്യൂമന്‍ ഫ്ലൈറ്റ് മിഷനിലെ ഏക മലയാളി സാന്നിധ്യം.

ബംഗളൂരുവില്‍ നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയിംഗ് പൂര്‍ത്തിയാക്കി യു എ ഇയിലെത്തിയ ഇദ്ദേഹം ഫുജൈറ ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലകനായിരുന്നു. സി എം അബ്ദുല്‍ ലത്തീഫിന്റെയും സൗദാബിയുടെയും മകനാണ്. ഭാര്യ, ഷാലു ജാസ്മിന്‍, മകള്‍ ഫ്രേയ എന്നിവര്‍ക്കൊപ്പം ദുബൈയിലാണ് റാശിദ്.