LiveTV

Live

Gulf

ശമ്പളം നല്‍കുന്നതില്‍ വീഴ്ച; സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി സൗദി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ വന്‍തുക പിഴ ഈടാക്കി തുടങ്ങി

ശമ്പളം നല്‍കുന്നതില്‍ വീഴ്ച; സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി സൗദി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ വന്‍തുക പിഴ ഈടാക്കി തുടങ്ങി. ഓരോ തൊഴിലാളിയുടേയും എണ്ണം കണക്കാക്കിയാണ് പിഴ ചുമത്തുന്നത്. പിഴ ലഭിക്കുന്ന കമ്പനികള്‍ക്ക് നിശ്ചിത കാലത്തേക്ക് ചില സേവനങ്ങളും നിഷേധിക്കുന്നുണ്ട്.

രാജ്യത്ത് തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കമ്പനികള്‍ക്ക് പിഴ ഈടാക്കുന്നത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പരിഷ്‌കരിച്ച നിയാവലി ആറു മാസം മുമ്പ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ചിരുന്നു. ശമ്പളം വൈകിപ്പിക്കല്‍, സൗദി കറന്‍സിയിലല്ലാതെ വഴി മാത്രം ശമ്പളം നല്‍കുക, ശമ്പളം പിടിച്ചു വെക്കുക എന്നീ നിയമലംഘനങ്ങള്‍ക്കാണ് പിഴ. ഒരു തൊഴിലാളിക്ക് 3000 റിയാല്‍ എന്ന തോതിലാണ് പിഴ ഈടാക്കുന്നത്. ശമ്പളം വൈകിപ്പിക്കുന്നതായി കണ്ടെത്തുന്ന കമ്പനികളുടെ സേവനവും ശമ്പളം കൃത്യമായി നല്‍കുന്നത് വരെ നിര്‍ത്തി വെപ്പിക്കുന്നുണ്ട്.

മൂന്നു മാസം വൈകിപ്പിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിഷേധിക്കും. പിഴയായി ഈടാക്കുന്ന തുക മാനവ വിഭവ ശേഷി വികസന നിധിയിയിലാണ് അടക്കുന്നത്. മൂന്നു മാസം തുടര്‍ച്ചയായി വേതനം ലഭിക്കാത്ത തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റാന്‍ കഴിയുന്നതും നിയമത്തിലെ പ്രത്യേകതയാണ്. ഒരോ കമ്പനിയുടേയും ബാങ്ക് രേഖകളടക്കം പരിശോധിച്ചാണ് നിയമ ലംഘനം കണ്ടെത്തുന്നത്.