LiveTV

Live

Gulf

സൗദിക്ക് നേരെ മിസൈല്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ചതായി സൗദി സഖ്യസേന

പിന്നില്‍ ഹൂതികളാണെന്ന് സഖ്യസേന

സൗദിക്ക് നേരെ മിസൈല്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ചതായി സൗദി സഖ്യസേന

സൗദിക്ക് നേരെയുള്ള ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ചതായി സൗദി സഖ്യസേന. മിസൈലുകള്‍ സൗദിയിലെ യാമ്പുവില്‍ പതിക്കുന്നതിന് മുന്നോടിയായാണ് തകര്‍ത്തത്. യമനിലെ സന്‍ആയില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സഖ്യസേന അറിയിച്ചു.

ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരക്കാണ് ആക്രമണം നടന്നത്. യമനിലെ ഹൂതി സ്വാധീനമുള്ള സന്‍ആയില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു. മിസൈലുകളെല്ലാം സൗദിയിലെ യൊമ്പു ലക്ഷ്യം വെച്ചാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം വിജയകരമായി തകര്‍ത്തിട്ടതായി സൗദി സഖ്യസേനാ വക്താവ് കേണല്‍‌ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യസേന പറഞ്ഞു. ആക്രമണത്തിന് ഹൂതികള്‍ ഉപയോഗിക്കുന്നത് ഇറാന്‍ വഴിയെത്തുന്ന ആയുധങ്ങളാണെന്ന് സഖ്യസേന ആവര്‍ത്തിച്ചു. ഇതിന് തിരിച്ചടിയുണ്ടാകുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ സമ്മര്‍ദ്ദം ശക്തമാക്കാനുള്ള ചര്‍ച്ചക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലുണ്ടായിരുന്നു.