LiveTV

Live

Gulf

ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ്ദം; നീക്കങ്ങള്‍ക്ക് പിന്തുണയുമായി സൗദി

രാജാവുമായും കിരീടാവകാശിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടത്തിയ ചര്‍ച്ചയാണ് സൗദി നിലപാട് ആവര്‍ത്തിച്ചത്

ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ്ദം; നീക്കങ്ങള്‍ക്ക് പിന്തുണയുമായി സൗദി

ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ്ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി അറേബ്യ. രാജാവുമായും കിരീടാവകാശിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടത്തിയ ചര്‍ച്ചയാണ് സൗദി നിലപാട് ആവര്‍ത്തിച്ചത്. സൗദിയിലെത്തിയ യു.എസ് ട്രൂപ്പുകളേയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയത്. ഇറാന്‍ സൈനിക കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന് ശേഷം ആദ്യമായാണ് ഇദ്ദേഹം സൗദിയിലെത്തുന്നത്. ഇറാനെതിരായ പ്രതിരോധവും സമ്മര്‍ദ്ദവും ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അര മണിക്കൂറോളം പോംപിയോ കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് മേഖലയില്‍ ഇറാന്‍റെ സ്വാധീനം കുറക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം യു.എസ് ചെലുത്തും. മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനുള്ള ഇറാന്‍റെ ശ്രമങ്ങളെ ചെറുക്കാനുള്ള യു.എസ് നീക്കത്തിന് സൗദി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ഇറാനെതിരായ നീക്കത്തിന് സൗദിയിലെത്തിയ യു.എസ് ട്രൂപ്പുകളെയും മൈക് പോംപിയോ സന്ദര്‍ശിച്ചു.