LiveTV

Live

Gulf

അറബ് ഹോപ് മേക്കര്‍ പുരസ്കാരം യു.എ.ഇ സ്വദേശി അഹമ്മദ് അൽ ഫലാസിക്ക്

യൂസഫലിയും സണ്ണിവര്‍ക്കിയും ഫിഗര്‍ ഓഫ് ഹോപ്പ്

അറബ് ഹോപ് മേക്കര്‍ പുരസ്കാരം യു.എ.ഇ സ്വദേശി അഹമ്മദ് അൽ ഫലാസിക്ക്

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ മികവിന് ദുബൈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അറബ് ഹോപ് മേക്കര്‍ പുരസ്കാരം യു.എ.ഇ സ്വദേശി അഹമ്മദ് അൽ ഫലാസിക്ക് സമ്മാനിച്ചു. ഈജിപ്തില്‍ ആശുപത്രി നിര്‍മിക്കാന്‍ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ 880 ലക്ഷം ദിര്‍ഹം സമാഹരിച്ച് പുരസ്കാര ദാന ചടങ്ങ് വ്യത്യസ്തമായി.

ആഫ്രിക്കയില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.എ.ഇ സ്വദേശി അഹമ്മദ് അല്‍ ഫലാസി അറബ് ഹോപ് മേക്കര്‍ പുരസ്കാരത്തിന് അര്‍ഹത നേടിയത്. ഹൃദ്രോഗ വിദഗ്ധന്‍ മഗ്ദി യാക്കൂബിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹൃദയാശുപത്രി സ്ഥാപിക്കാന്‍ 880 ലക്ഷം ദിര്‍ഹം സമാഹരിച്ച് പുരസ്കാരദാന ചടങ്ങ് മാതൃകകാട്ടി. 440 ലക്ഷം ദിര്‍ഹം ചടങ്ങിനെത്തിയവര്‍ വാഗ്ദാനം ചെയ്തപ്പോള്‍ അത്രതന്നെ തുക ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും പ്രഖ്യാപിച്ചു.

ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി എന്നീ മലയാളികള്‍ 30 ലക്ഷം ദിര്‍ഹംവീതം നല്‍കി നിര്‍മിക്കുന്ന ആശുപത്രി സൗജന്യമായാണ് ഹൃദ്രോഗ ചികില്‍സ നല്‍കുക. ഫിഗർ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എം.എ യൂസുഫലിയെയും സണ്ണി വർക്കിയെും ചടങ്ങില്‍ ആദരിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.