LiveTV

Live

Gulf

ഒട്ടകങ്ങളുടെ പരിചരണത്തിനായി ആശുപത്രി ഒരുങ്ങുന്നു; സൗദിയില്‍‌ അല്‍ ഖസീം പ്രവിശ്യയിലാണ് ആശുപത്രി

നൂറു ദശലക്ഷം റിയാല്‍ ചിലവിലാണ് അല്‍ ഖസീമില്‍ ഹോസ്പിറ്റല്‍ ഒരുക്കുക

ഒട്ടകങ്ങളുടെ പരിചരണത്തിനായി ആശുപത്രി ഒരുങ്ങുന്നു; സൗദിയില്‍‌ അല്‍ ഖസീം പ്രവിശ്യയിലാണ് ആശുപത്രി

ഒട്ടകങ്ങള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയൊരുക്കാന്‍ സൌദി അറേബ്യ. നൂറു ദശലക്ഷം റിയാല്‍ ചിലവിലാണ് അല്‍ ഖസീമില്‍ ഹോസ്പിറ്റല്‍ ഒരുക്കുക. സലാം വെറ്ററിനറി ഹോസ്പിറ്റൽ ഫോർ കാമൽസ് എന്നാണ് ആശുപത്രിയുടെ പേര്.

ഒട്ടകപരിചരണത്തിനു വൻ സൗകര്യങ്ങളൊരുക്കാറുണ്ട് സൌദി അറേബ്യയിലെ സ്വദേശികള്‍. ഇവയുടെ സൌന്ദര്യ - ഓട്ട മത്സരങ്ങള്‍ക്ക് വന്‍തുകയാണ് സമ്മാനമായി നല്‍കാറുള്ളതും. അറേബ്യന്‍ പാരമ്പര്യത്തിന്‍റെ അഭിവാജ്യ ഘടകമായ ഒട്ടകങ്ങള്‍ക്കായി നൂറു മില്യൺ ചിലവിൽ പ്രത്യേക ആശുപത്രി തന്നെ ഒരുക്കുകയാണ് സൌദി. കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. സലാം വെറ്ററിനറി ഹോസ്പിറ്റൽ ഫോർ കാമൽസ് എന്ന അത്യാധുനിക ആശുപത്രി അല്‍ ഖസീമിലാണ് തയ്യാറാകുന്നത്. അറബികളുടെ ആഡംബരത്തിന്റെ പ്രതീകം കൂടിയാണ് ഒട്ടകങ്ങള്‍. ഒട്ടകങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാനും അതു സംബന്ധിച്ച് ഗവേഷണം നടത്താനും ഇവിടെ സൗകര്യമുണ്ടാകും. 2012-ഓടെ സൌദിയില്‍ പടര്‍ന്ന മെര്‍സ് വൈറസിന്‍രെ സാന്നിധ്യം ഒട്ടകങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയരുന്നു. ഇതോടെ രാജ്യത്തൊട്ടാകെ ഒട്ടകങ്ങള്‍ക്ക് കുത്തിവെപ്പ് നിര്‍ബന്ധമാണ്. പുതിയ ആശുപത്രിയൊരുങ്ങുന്നതോടെ ഇവക്കുള്ള പരിഹാരം കൂടിയാണ് തയ്യാറാവുക.