LiveTV

Live

Gulf

രണ്ടാം ലോക കേരള സഭയുടെ നടത്തിപ്പിനായി വൻതുക ചെലവിട്ടതിനെതിരെ പ്രവാസലോകവും

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനെത്തിയ 180 ഓളം..

രണ്ടാം ലോക കേരള സഭയുടെ നടത്തിപ്പിനായി വൻതുക ചെലവിട്ടതിനെതിരെ പ്രവാസലോകവും

രണ്ടാം ലോക കേരള സഭയുടെ നടത്തിപ്പിനായി വൻതുക ചെലവിട്ടതിനെതിരെ പ്രവാസലോകവും. ലോകത്തൊന്നാകെയുള്ള മലയാളികളുടെ ഏകോപനം ലക്ഷ്യമിട്ട് രൂപം നൽകിയ ലോക കേരള സഭ അതിന്‍റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്നാണ് പ്രവാസി സമൂഹം അഭിപ്രായപ്പെടുന്നത്.

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനെത്തിയ 180 ഓളം പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷത്തിലേറെ രൂപ ചെലവിട്ട വാർത്ത സാധാരണ പ്രവാസികളിൽ കടുത്ത പ്രതിഷേധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക പരാധീനത കാരണം പ്രവാസി ക്ഷേമ പദ്ധതികൾക്ക് പോലും ആവശ്യമായ തുക നീക്കി വെക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ധൂർത്തിന്‍റെ എല്ലാ നടപടികളും വേണ്ടെന്നു വെക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നാണ് സാധാരണ പ്രവാസികളുടെ അഭ്യർഥന.

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ലോക കേരള സഭ ഊന്നൽ നൽകേണ്ടതെന്നും പ്രവാസികൾ പറയുന്നു. അതേസമയം ലോക കേരള സഭ എന്ന നല്ല ആശയത്തെ ഇതിന്‍റെ പേരിൽ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് പറയുന്നവരും ഉണ്ട്.

സമ്മേളനത്തിനായി വൻതുക ചെലവിട്ടതിന്‍റെ കണക്കുകൾ പുറത്തുവന്നത് യു.ഡി.എഫ് നിലപാടിനെ ശരിവെക്കുന്നതാണെന്ന് ഇൻകാസ്, കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ കുറ്റപ്പെടുത്തി.