LiveTV

Live

Gulf

മദീനയിൽ രണ്ട് പുതിയ സേവന കേന്ദ്രങ്ങൾ; വ്യക്തികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേട്ടം

തീര്‍ഥാടകര്‍ക്ക് ആവശ്യമായി വരുന്ന സേവനങ്ങളെല്ലാം പുതിയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും

മദീനയിൽ രണ്ട് പുതിയ സേവന കേന്ദ്രങ്ങൾ; വ്യക്തികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേട്ടം

സൌദിയിലെ ഹജ്ജ്-ഉംറ മന്ത്രാലയം മദീനയിൽ രണ്ട്പുതിയ സേവന കേന്ദ്രങ്ങൾ തുറന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായി വരുന്ന സേവനങ്ങളെല്ലാം പുതിയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. ഇതിനായി വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുടെ സേവനം ഈ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും.

വ്യക്തികൾക്കും വ്യാപാര മേഖലക്കും മികവുറ്റ സേവനങ്ങൾ നൽകുന്നതിനായി നടപ്പാക്കുന്ന 'കെയർ സെന്റര്‍' പദ്ധതിക്ക് കീഴിലാണ് പുതിയ സേവന കേന്ദ്രങ്ങള്‍. വിഷൻ 2030ന്റെ ഭാഗമായാണിത്. തീർഥാടകർക്ക് നൽകുന്ന സേവനം മികച്ചതാക്കുകയും നല്ല അനുഭവങ്ങളുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബഖീഅിലുംമദീന വിമാനത്താവളത്തിലുമാണ് പുതിയ കേന്ദ്രങ്ങള്‍. മുപ്പതിലേറെ സേവനങ്ങളാണ് ഇവിടെ ലഭിക്കുക. 16 സേവനങ്ങള്‍ കേന്ദ്രങ്ങളിലെ സെല്‍ഫ് സര്‍വീസ് മെഷീന്‍ വഴിയും ബാക്കിയുള്ളവ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയും ലഭിക്കും.

ഹജ്ജ്-ഉംറ തീർഥാടകർക്ക്പുറമെ, ഇവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾക്ക് വേണ്ട സേവനങ്ങളും ഇവിടെയുണ്ടാകും. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കാവശ്യമായ ഇൻഷുറൻസ് നടപടികളും കേന്ദ്രം വഴി ലഭ്യമാകും. വിവിധ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള ജീവനക്കാരാണ് കേന്ദ്രങ്ങളിലുള്ളത്. വിരലടയാളം വഴി തീർഥാടകരുടെ ഡാറ്റകൾ അറിയാനുള്ള സംവിധാനവും കേന്ദ്രത്തിലുണ്ട്.